പോളിങ് ബൂത്തുകള്‍ സജ്ജം ; ഇരട്ട വോട്ട് തടയാന്‍ കര്‍ശന ജാഗ്രത

തെരഞ്ഞെടുപ്പിനു മുന്നോടിയായി പോളിങ് ബൂത്തുകള്‍ സജ്ജമായി. സംസ്ഥാനത്തെ 40771 ബൂത്തുകളിലേക്കാണ് പോൡ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

May be an image of 1 person, standing and outdoors

ഒന്‍പതരയോടെയാണ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. വിതരണത്തിന് മുന്നോടിയായി എട്ടു മണിയോടെ കേന്ദ്രങ്ങളിലെത്താന്‍ തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികളും വോട്ടിങ് മെഷീനും തരം തിരിച്ചു നല്‍കി.

May be an image of 2 people, people standing and outdoors

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലുമായി 40771 ബൂത്തുകളിലേക്കാവശ്യമായ സാമഗ്രികളാണ് വിതരണം ചെയ്തത്. അതേസമയം ഇരട്ട വോട്ട് തടയാന്‍ കര്‍ശന ജാഗ്രത പുലര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിഗ് ഘോസ അറിയിച്ചു.

May be an image of 2 people, people standing, tree and grass

രണ്ടുകോടി എഴുപത്തിനാല് ലക്ഷത്തി നാല്‍പത്താറായിരത്തി നാല്‍പത്തിരണ്ട് വോട്ടര്‍മാരാണ് സംസ്ഥാനത്താകെ വോട്ടര്‍പട്ടികയിലുള്ളത്. ഇതില്‍ അഞ്ചുലക്ഷത്തി പതിനെട്ടായിരത്തി അഞ്ഞൂറ്റി ഇരുപത് പേര്‍ കന്നി വോട്ടര്‍മാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News