ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന് പരസ്യ പിന്തുണയുമായി സംഘപരിവാര്‍

ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ഥി ഇല്ലാത്ത ഗുരുവായൂരില്‍ ഇത്തവണ കളം ഒരുങ്ങുന്നത് മറ്റൊരു കോ ലീ ബി സഖ്യത്തിനാണ്. ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥി കെ എന്‍എ ഖാദറിന് പരസ്യ പിന്തുണയുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത് കൊ ലി ബി സഖ്യത്തിന് തെളിവായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ക്ക് 25000 ല്‍ അധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് ഗുരുവായൂര്‍.എല്ലാ കാലത്തും ബിജെപി ക്ക് കൃത്യമായ വോട്ട് ബാങ്കുള്ള മണ്ഡലം.എന്നാല്‍ ഇത്തവണ ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ അഡ്വക്കേറ്റ് നിവേദിതയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ ഒപ്പ് ഉണ്ടായിരുന്നില്ല.ഇതോടെ പത്രിക തള്ളിപ്പോയി.

ഇതിന് തൊട്ട് പിന്നാലെ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന് പിന്തുണയുമായി സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും പോസ്റ്റുകള്‍ വന്നത് ഗുരുവായൂരിലെ കോ ലീ ബി സഖ്യത്തിന് തെളിവായി.ബിജെപി വോട്ടുകള്‍ വേണ്ടെന്ന് പരസ്യമായി പറയാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

1991 ലെ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോലീബി സഖ്യത്തിനുള്ള കളം ഗുരുവായൂരില്‍ ഒരുങ്ങുകയാണെന്നാണ് സിപിഐഎം ആരോപണം.

ഡോമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം എടുത്തെങ്കിലും പ്രചാരണ രംഗത്ത് ഇറങ്ങാന്‍ ബിജെപി നേതാക്കള്‍ ആരും തയ്യാറായില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളില്‍ നിന്ന് കാര്യമായ കുറവ് സംഭവിച്ചാല്‍ അത് തിരഞ്ഞെടുപ്പിന് ശേഷം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരിതെളിക്കും എന്നത് ഉറപ്പാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here