
തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാന്‍ മനസാക്ഷി വോട്ടെന്ന ആഹ്വാനവുമായി ബി ജെ പി ജില്ലാ നേതൃത്വം. രഹസ്യധാരണ ബിജെപി ജില്ലാ നേതൃത്വം പുറത്ത് വിട്ടതോടെ തിരുത്തുമായി വി മുരളീധരന്‍ രംഗത്തെത്തി. അതേസമയം ബി ജെ പി വോട്ട് വേണ്ടെന്ന് പറയില്ലെന്നും തലശ്ശേരിയില്‍ എ എന്‍ ഷംസീറിനെ തോല്‍പ്പിക്കലാണ് ലക്ഷ്യമെന്നും കെ പി സി സി വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.
തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാനുള്ള ആഹ്വാനമായിരുന്നു മനസാക്ഷി വോട്ടെന്ന ജില്ലാ നേതൃത്വത്തിന്റെ പ്രഖ്യാപനം.രഹസ്യധാരണ മാധ്യമങ്ങളിലൂടെ ജില്ലാ നേതൃത്വം പരസ്യപ്പെടുത്തിയതോടെ ബിജെപി വെട്ടിലായി.പിന്നാലെ തിരുത്തുമായി വി മുരളീധരന്‍ രംഗത്തെത്തി. സിഒടി നസീറിനെ പിന്തുണയ്ക്കാനാണ് ബിജെപി തീരുമാനമെന്നും അതില്‍ മാറ്റമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു
ബിജെപിയുടെ മനസാക്ഷി എന്ന് പറയുന്നത് കോണ്‍ഗ്രസ്സാണെന്നും മനസാക്ഷി വോട്ടെന്ന ആഹ്വാനം യു ഡി എഫിനെ സഹായിക്കാനാണെന്നും സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചു. അതേ സമയം ബി ജെ പിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഷംസീറിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. ബിജെപി പിന്തുണ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സി ഒ ടി നസീര്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here