ഛത്തീസ്ഗഢിൽ മാവോയ്സ്റ്റ്കളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ സി.ആർ.പി.എഫ്. ജവാൻ മാവോയിസ്റ്റുകളുടെ തടവിലാണെന്ന് ഫോൺസന്ദേശം

ഛത്തീസ്ഗഢിൽ മാവോയ്സ്റ്റ്കളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ സി.ആർ.പി.എഫ്. ജവാൻ മാവോയിസ്റ്റുകളുടെ തടവിലാണെന്ന് ഫോൺസന്ദേശം. ഛത്തീസ്ഗഢിലെ രണ്ട് പ്രാദേശിക മാധ്യമപ്രവർത്തകർക്കാണ് ഇതുസംബന്ധിച്ച അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്.

സൈനികൻ മാവോയിസ്റ്റുകളുടെ തടവിലാണെന്നും അദ്ദേഹത്തെ ഉപദ്രവിക്കില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടയക്കുമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർ പ്രതികരിച്ചു. കാണാതായ CRPF ജവാനേ സുരക്ഷിതമായി തിരിച്ചു കിട്ടണമെന്ന്, ജവാന്റെ ഭാര്യ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അമിത് ഷായോടും ആവശ്യപ്പെട്ടു.
അതേ സമയം മാവോയിസ്‌റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചത്തീസ്ഗഢ് സന്ദർശിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജവാന്മാരേയും അമിത് ഷാ സന്ദർശിച്ചു .

രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും തടസ്സം നിൽക്കുന്ന മാവോയിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടം കേന്ദ്രം തുടരുമെന്ന് അമിത് ഷാ പറഞ്ഞു.
തുടർന്ന് അമിത് ഷായുടെ നേതൃത്വത്തിൽ ജഗദൽപൂരിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, സംസ്ഥാന പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര റിസർവ് പോലീസ് സേന എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News