പൗരത്വ നിയമം നടപ്പിലാക്കാന്‍ സംഘപരിവാറിന് കേരളത്തെ ഒറ്റുകൊടുക്കുന്ന യുഡിഎഫിനെ പരാജയപ്പെടുത്തുക നാഷണല്‍ ; യൂത്ത്‌ലീഗ്

പൗരത്വ നിയമം നടപ്പിലാക്കാന്‍ സംഘപരിവാറിന് കേരളത്തെ ഒറ്റുകൊടുക്കുന്ന യുഡിഎഫിനെ പരാജയപ്പെടുത്തുക നാഷണല്‍ യൂത്ത്‌ലീഗ്. തിരഞ്ഞെടുപ്പില്‍ നാല് വോട്ടിനു വേണ്ടി പൗരത്വ നിയമം നടപ്പിലാക്കാന്‍ സംഘപരിവാറിന് കൂട്ടുനില്‍ക്കുന്ന യുഡിഎഫിനെയും മുസ്ലിം ലീഗിനെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കേരളീയ മതേതര സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു.

കേരളത്തെ ഒറ്റുകൊടുക്കുന്ന യുഡിഎഫ് ന്റെ പരാജയം കനത്തതായിരിക്കും. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും അത് കേരളീയ മതേതര സമൂഹത്തിന്റെ വിജയമായിരിക്കും എന്നും സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു.

ഫാദില്‍ അമീന്‍, റഹീം പഠിച്ചാല്‍, ജെയിന്‍ ജോസഫ്, നാസര്‍ കൂരാര, അഷ്‌റഫ് പുതുമ, ഷാജി ഷമീര്‍, ഷംസീര്‍ കരുവന്തിരുത്തി, റിയാല്‍ പറക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here