ആവേശം അലകടലാക്കി മണിയാശാൻ

ഉടുമ്പൻചോല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എം മണിയുടെ പരസ്യപ്രചാരണം പുറ്റടിയിൽ നടന്ന റോഡ് ഷോയോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു. വൈകിട്ട് ആറിനാണ്‌‌ മണിയാശാൻ പുറ്റടിയിലേക്ക്‌ എത്തിയത്‌. തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യംചെയ്‌തു.

കടന്നുവന്ന മലനാടിന്റെ പ്രിയ നേതാവിനെ കാണാൻ നൂറുകണക്കിനാളുകളാണ് പുറ്റടിയുടെ തെരുവോരത്ത് കാത്തുനിന്നത്. മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. ഈസ്റ്റർ ദിനത്തിൽ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം മേഖലയിലെ പൂവരശ്‌, മാമൂട്‌, തോവാളപ്പടി എന്നിവിടങ്ങളിലും ഉജ്വല സ്വീകരണമാണ്‌ ലഭിച്ചത്‌.

എൽഡിഎഫ്‌ നേതാക്കളായ പി എൻ വിജയൻ, കെ എസ്‌ മോഹനൻ, സി യു ജോയ്‌, എൻ കെ ഗോപിനാഥൻ, ജോർജ്‌, ടി എം ജോൺ, രമേശ്‌ കൃഷ്‌ണൻ, സനൽകുമാർ മംഗലശേരി, ജോസ്‌ പാലത്തിനാൽ, പി കെ സദാശിവൻ, ജിജി കെ ഫിലിപ്പ്‌, ടി എസ്‌ ബിസി, രാരിച്ചൻ നീറണാകുന്നേൽ, കെ കെ സജികുമാർ, ജോസ്‌ പൂവത്തുംമൂട്ടിൽ തുടങ്ങിയവർ വിവിധകേന്ദ്രങ്ങളിൽ അനുഗമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News