മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു ; രാജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. അനില്‍ ദേശ്മുഖിനെതിരെ ബോംബെ ഹൈക്കോടതി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ്ങിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡാന്‍സ് ബാറുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി മുംബൈ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണമാണ് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഉന്നയിച്ചത്.

പരംബീര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. ഇതിനു പിന്നാലെയാണ് അനില്‍ ദേശ്മുഖ് രാജി വച്ചത്. രാജി കത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്രേക്ക് കൈമാറി.

ആരോപണത്തെപ്പറ്റി പ്രാഥമിക അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്നും, അന്വേഷണം തുടരണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്നും ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത്, ജി.എസ്.കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News