
പത്തനംതിട്ടയില്‍ മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവമുണ്ടായത്. രണ്ടു ദിവസമായി അച്ഛന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്.
തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. അച്ഛന്‍ ലഹരി മരുന്നിന് അടിമയാണ്.
വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റിയിരുന്നത് . കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുന്നുവെന്നുപറഞ്ഞ് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി അമ്മ സഹായം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here