
യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായതെന്ന് ധനമന്ത്രി തോമസ് ഐസക്. ഭരണകാലം അവസാനിക്കാറായപ്പോള്‍ പാതിവഴിയുള്ള പ്രോജക്ടുകളുടെ ഉദ്ഘാടന മഹാമഹങ്ങള്‍ യുഡിഎഫ് നടത്തിയത് മറന്നിട്ടല്ല ഇത് പറയുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. യുഡിഎഫിന്റെ തകര്‍ന്നടിഞ്ഞ പദ്ധതികളെ പരിഹസിച്ചുള്ള ട്രോളുകള്‍ പങ്കുെവച്ചാണ് തോമസ് ഐസകിന്റെ കുറിപ്പ്.
കണ്ണൂര്‍ വിമാനത്താവളമാണ് ഏറ്റവും നല്ല ഉദാഹരണം. കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോയുടെ പുതിയ റീച്ചുകള്‍, ഗെയില്‍ പൈപ്പ് ലൈന്‍, എല്‍എന്‍ജി ടെര്‍മിനല്‍, പെട്രോകെമിക്കല്‍ പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ തുടങ്ങിയവ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ ഈ സര്‍ക്കാരാണ് പൂര്‍ത്തീകരിച്ചത്. മുടങ്ങിക്കിടന്ന ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചത് ഈ സര്‍ക്കാരാണ്.
മലയോര ഹൈവേ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ സര്‍ക്കാരിന്റെ മുന്‍കൈയില്‍ തുടക്കം കുറിച്ചിട്ടുള്ള രണ്ട് ഭീമന്‍ പ്രോജക്ടുകളാണ് കൊച്ചി – കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയും, കൊച്ചി – മംഗലാപുരം വ്യവസായ ഇടനാഴിയും. കെ-ഫോണ്‍, ട്രാന്‍സ്ഗ്രിഡ് എന്നിവ യാഥാര്‍ത്ഥ്യമാവുകയാണ്. തോമസ് ഐസക് കുറിച്ചു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ തുടക്കം മുതല്‍ ചര്‍ച്ചയുടെ അജന്‍ഡ വികസനമാക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. യുഡിഎഫ് അതിനു തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ അവസാനിക്കുന്ന വേളയിലെങ്കിലും വികസന സംവാദത്തിന് ഉമ്മന്‍ചാണ്ടി തയ്യാറായത് സ്വാഗതാര്‍ഹമാണ്. പക്ഷേ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ വളരെ ആധികാരികമെന്നമട്ടില്‍ വിളമ്പുകയാണ് അദ്ദേഹം. ക്ഷേമ ചിലവുകള്‍ സംബന്ധിച്ച വാദങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ഇന്നത്തെ മനോരമ പത്രത്തില്‍ അദ്ദേഹം പറയുന്നു ”വന്‍കിട പദ്ധതികളുടെ നീണ്ട പട്ടികയില്‍ ഒരെണ്ണമെങ്കിലും ഇടതു സര്‍ക്കാരിന്റേതായി ഉണ്ടോ? യുഡിഎഫ് സര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ച സര്‍ക്കാരാണ് ഇത്’.
വന്‍കിട പദ്ധതികള്‍ തീര്‍ക്കുവാന്‍ ദീര്‍ഘകാലമെടുക്കുന്നത് സ്വാഭാവികം? യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായത്? ഭരണകാലം അവസാനിക്കാറായപ്പോള്‍ പാതിവഴിയുള്ള പ്രോജക്ടുകളുടെ ഉദ്ഘാടന മഹാമഹങ്ങള്‍ യുഡിഎഫ് നടത്തിയത് മറന്നിട്ടല്ല ഇത് പറയുന്നത്. കണ്ണൂര്‍ വിമാനത്താവളമാണ് ഏറ്റവും നല്ല ഉദാഹരണം. കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോയുടെ പുതിയ റീച്ചുകള്‍, ഗെയില്‍ പൈപ്പ് ലൈന്‍, എല്‍എന്‍ജി ടെര്‍മിനല്‍, പെട്രോകെമിക്കല്‍ പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ തുടങ്ങിയവ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ ഈ സര്‍ക്കാരാണ് പൂര്‍ത്തീകരിച്ചത്. മുടങ്ങിക്കിടന്ന ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചത് ഈ സര്‍ക്കാരാണ്. മലയോര ഹൈവേ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ സര്‍ക്കാരിന്റെ മുന്‍കൈയില്‍ തുടക്കം കുറിച്ചിട്ടുള്ള രണ്ട് ഭീമന്‍ പ്രോജക്ടുകളാണ് കൊച്ചി – കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയും, കൊച്ചി – മംഗലാപുരം വ്യവസായ ഇടനാഴിയും. കെ-ഫോണ്‍, ട്രാന്‍സ്ഗ്രിഡ് എന്നിവ യാഥാര്‍ത്ഥ്യമാവുകയാണ്.
എല്ലാറ്റിലുമുപരി കിഫ്ബി ഫണ്ടുപയോഗപ്പെടുത്തി 60000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതില്‍ 10000 കോടി രൂപ നിര്‍മ്മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളവ അടുത്ത രണ്ട്-മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. എന്നിട്ടും ഉമ്മന്‍ചാണ്ടി ചോദിക്കുകയാണ് നിങ്ങളുടെ ഭരണകാലത്ത് തുടങ്ങിയ ഒരു വന്‍കിട പ്രോജക്ട് ചൂണ്ടിക്കാണിക്കുവാന്‍.
ഉത്തരം പറയാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടിക്കാണ്. യുഡിഎഫിന്റെ മാനിഫെസ്റ്റോയില്‍ കിഫ്ബിയെക്കുറിച്ച് പരാമര്‍ശമില്ല. നിങ്ങള്‍ എങ്ങനെയാണ് ഈ പ്രോജക്ടുകള്‍ മുന്നോട്ട് കൊണ്ടുപോകുകയെന്ന് ജനങ്ങളോട് വിശദീകരിച്ചേ തീരൂ. ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന പ്രശ്‌നം ഇതു തന്നെയാണ്. ഇതിനിടെ വി.ഡി.സതീശന്‍ പറയുന്നത് കേട്ടു- കിഫ്ബിയെ പൊളിച്ചു വാര്‍ക്കുമെന്ന്. പൊളിക്കുവാന്‍ നടക്കുന്നവര്‍ എങ്ങനെയാണ് ഇത് പിന്നീട് വാര്‍ക്കുക എന്നെങ്കിലും നാട്ടുകാരോട് പറയേണ്ടതല്ലേ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here