ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ജേതാക്കള്‍ക്ക് ഉജ്വല സ്വീകരണം ; ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്

ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ വച്ച് നടന്ന 34 ാമത് ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ വിജയികളായ കേരള ടീമിന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കേരള ബേസ്‌ബോള്‍ അസോസിയേഷന്‍ ഉജ്വല വരവേല്‍പ്പ് നല്‍കി.

ചാമ്പ്യന്‍ഷിപ്പിന് ശേഷം മൈസൂര്‍ കൊച്ചുവേളി എക്‌സ്‌പ്രെസ്സില്‍ തിരിച്ചെത്തിയ കേരള ടീമിന് ഇന്ന് രാവിലെ 7 മണിക്ക് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സംസ്ഥാന ജില്ലാ ഭാരഹവികള്‍ സ്വീകരിച്ചത്.

സംസ്ഥാന പ്രസിഡന്റ് അഡ്വ. ജാജൂ ബാബു കെ, സംസ്ഥാന സെക്രെട്ടറി ശ്രീ. ആനന്ദ്‌ലാല്‍ ടി. പി., കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ശ്രീ. ഷാഹുല്‍ ഹമീദ് കെ എം, കേരള ബേസ്‌ബോള്‍ അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ശ്രീ. അരുണ്‍ ടി. എസ്, ശ്രീ. പ്രേം നവാസ്, ഷംബു കെ., രാകേഷ് എം., വിവിധ ജില്ലകളില്‍ നിന്നുള്ള ഭാരവാഹികള്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ടീമിന് സ്വീകരണം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News