മുംബൈയിലെ മത്സരങ്ങള്‍ മാറ്റില്ല: ബിസിസിഐ‍

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.

കൊവിഡ് കേസുകള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലിന്റെ നടത്തിപ്പിന് എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മത്സരങ്ങള്‍ സുഗമമായി നടക്കും. മുന്‍കരുതലായാണ് വേദികളുടെ എണ്ണം ആറായി ചുരുക്കിയത്. ഓരോ ടീമുകളിലെയും കളിക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികള്‍ കൂടുന്നത്. എന്നാല്‍ മുംബൈയിലെ ഐപിഎല്‍ മത്സരങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. മുംബൈയില്‍ മത്സരങ്ങള്‍ നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. വേദി മാറ്റേണ്ടി വന്നാല്‍ ലഖ്‌നൗവിലോ, ഹൈദരാബാദിലോ മത്സരങ്ങള്‍ നടത്തും. നിലവില്‍ മുംബൈയിലെ മത്സരങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന്് ശുക്ല വ്യക്തമാക്കി.

മുംബൈ വാംഖ്‌ഡെ സ്‌റ്റേഡിയത്തിലെ പത്ത് ഗ്രൗണ്ട് സ്റ്റാഫിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വേദി മാറ്റിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ, മുംബൈയ്ക്ക് അനുവദിച്ച എല്ലാ ഐപിഎല്‍ മത്സരങ്ങളും വാംഖ്‌ഡെ സ്്‌റ്റേഡിയത്തില്‍ തന്നെ നടത്തുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് നായിക് വ്യക്തമാക്കി. വേദി മാറ്റാന്‍ ഉദ്ദേശ്യമില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയ എല്ല ഗ്രൗണ്ട് സ്റ്റാഫും വാംഖ്‌ഡെ സ്‌റ്റേഡയത്തില്‍ തങ്ങും. ബയോ ബബിളിലിരുന്നാണ് ഇവര്‍ ജോലി ചെയ്യുകയെന്ന്് സഞ്ജയ് നായിക് പറഞ്ഞു.

ഈ മാസം ഒമ്ബതിനാണ് പതിനാലാമത് ഐപിഎല്‍ ആരംഭിക്കുക. പത്ത് മത്സരങ്ങളാണ് മുംബൈയിലെ വാംഖ്‌ഡെ സ്‌റ്റേഡിയത്തില്‍ അരങ്ങേറുക. ഈമാസം പത്ത് മുതല്‍ ഇരുപത്തിയഞ്ച് വരെയാണ് മുംബൈയിലെ മത്സരങ്ങള്‍. പത്തിന് ദല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News