‘നമ്മുടെ നാടിനെ ഹരിതകേരളമായി നിലനിർത്താം, വോട്ടെടുപ്പ് കഴിഞ്ഞാൽ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം’: മുഖ്യമന്ത്രി

വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാര്‍ത്ഥികളും ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം’-മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ

നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.

പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം.

നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിർത്താം. വോട്ടെടുപ്പ് കഴിഞ്ഞാൽ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം. നാടിനു വേണ്ടിയുള്ള ഈ മുൻകൈ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർത്ഥികളിൽ നിന്നും ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു.

Step 2: Place this code wherever you want the plugin to appear on your page.

നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ…

Posted by Pinarayi Vijayan on Monday, 5 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here