പുതുച്ചേരിയില്‍ നാലുമാസത്തിനകം തദ്ദേശതെരഞ്ഞെടുപ്പ് നടത്തണം: സുപ്രീംകോടതി

പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാലുമാസത്തിനുള്ളില്‍ നടത്തണമെന്ന് സുപ്രീംകോടതി വിധി. മാഹി സ്വദേശി അഡ്വ. ടി അശോക്കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രധാന വിധി. വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ നാലുമാസത്തിന് മുമ്പ് തീര്‍പ്പാക്കണമെന്നും സുപ്രീംകോടതി ജഡ്ജി രോഹിന്‍ടണ്‍ നരിമാന്‍ വിധിച്ചു.

സുപ്രീംകോടതി ഉത്തരവിട്ടിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. ഇതാണ് കോടതിയലക്ഷ്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. 38 വര്‍ഷത്തിനുശേഷം 2006ല്‍ സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് മദ്രാസ് ഹൈക്കോടതിയില്‍നിന്ന് വിധിയുണ്ടായതും അഡ്വ. ടി അശോക്കുമാറിന്റെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ്. കാലാവധി കഴിഞ്ഞ് പത്ത് വര്‍ഷത്തിനുശേഷമാണ് തദ്ദേശതെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News