വോട്ട് ചെയ്യാൻ ഈ രേഖകളിലൊന്നു വേണം; തെരഞ്ഞെടുപ്പ്‌ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളവ ഇവയാണ്

‌വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പോകുമ്പോൾ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയിൽ കരുതണം. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള രേഖകൾ ഇവയാണ്: ഇലക്‌ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്(EPIC), ആധാർ കാർഡ്, എംഎൻആർഇജിഎ തൊഴിൽ കാർഡ്, ഫോട്ടോപതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ്‌, സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആർജിഐ നൽകിയ എൻപിആർ പ്രകാരമുള്ള സ്മാർട്ട് കാർഡ്, പാസ്‌പോർട്ട്, ഫോട്ടോപതിച്ച പെൻഷൻരേഖ, കേന്ദ്ര/സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ/കമ്പനികളിലെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ, എംപി/എംഎൽഎമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.

പോളിങ് ബൂത്ത് പെട്ടെന്നറിയാം:

സമ്മതിദായകർക്ക് തങ്ങളുടെ പോളിങ് ബൂത്ത് കണ്ടുപിടിക്കുന്നതിന്‌ മൂന്നുവഴിയുണ്ട്. സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്ക്‌ മെസേജ് അയച്ചാൽ ബൂത്ത് അറിയാം. വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയും voterportal.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും ബൂത്ത് കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 1950 എന്ന നമ്പറിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News