ഖത്തറിൽ പുതിയ കോവിഡ് കേസുകൾ ആയിരത്തിലേക്ക് കുതിക്കുന്നു,ഇന്ന് മൂന്നു മരണം

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു. 44, 45 ,58 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 306 ആയി.

910 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 489 പേരാണ് രോഗമുക്തി നേടിയത്. 759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 151 പേര്‍ വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here