രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 47288 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 155 മരണങ്ങളാണ് സ്ഥിതീകരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം ഒമ്പതിനായിരത്തോളം കേസുകള്‍ സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 5279 പേര്‍ക്കും രാജസ്ഥാനില്‍ 2429 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3672 പേര്‍ക്കും ഗുജറാത്തില്‍ 3160 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 1326 പേര്‍ക്കും ദില്ലിയില്‍ 3548 പേര്‍ക്കും രോഗം സ്ഥിതീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ 3 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

രാജ്യത്ത് ഇതുവരെ എട്ട് കോടിയിലേറെ പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവലോകനം ചെയ്യാനുമായി ഏപ്രില്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News