സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഭവനവായ്പ നിരക്ക് 6.95 ശതമാനമായി പരിഷ്കരിച്ചു.
മുൻപ് നിരക്ക് 6.70 ശതമാനം ആയിരുന്നു. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് 6.95 ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് മറ്റ് വാണിജ്യ ബാങ്കുകളും നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.
പലിശ നിരക്ക് വർധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്പകൾക്കും പ്രോസസ്സിംഗ് ഫീസ് ഉൾപ്പെടുത്തുകയും ചെയ്തു. ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജിഎസ്ടി നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്.
എസ്ബിഐ കഴിഞ്ഞ മാസം മാർച്ച് 31 വരെ ഭവനവായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നു. ഭവനവായ്പകൾക്ക് ഏകീകൃത പ്രോസസ്സിംഗ് ഫീസും ബാങ്ക് ഈടാക്കും. ഇത് വായ്പ തുകയുടെ 0.40 ശതമാനവും ജിഎസ്ടിയും ആയിരിക്കും
Get real time update about this post categories directly on your device, subscribe now.