മഹാരാഷ്ട്രയിൽ അനശ്ചിതാവസ്ഥ തുടരുന്നു; മുംബൈയിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 47,288 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് അണുബാധ 30,57,885 ആയി ഉയർന്നു. 155 പുതിയ മരണങ്ങളോടെ മരണസംഖ്യ 56,033 ആയി.

26,252 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, രോഗമുക്തി നേടിയ രോഗികളുടെ എണ്ണം 25,49,075 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,51,375. .

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 9,857 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാനഗരത്തിലെ രോഗികളുടെ എണ്ണം 4,62,302 ആയി ഉയർന്നു. 21 മരണങ്ങളും മുംബൈയിൽ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 11,797 ആയി രേഖപ്പെടുത്തി.

3357 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,74,985. നിലവിൽ നഗരത്തിൽ 74,522 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിലെ ഷിർഡിയിലെ സായിബാബ ക്ഷേത്രം ഇന്ന് രാത്രി 8 മണി മുതൽ 2021 ഏപ്രിൽ 5 വരെ അടയ്ക്കാൻ ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റ് (എസ്എസ്എസ്ടി) തീരുമാനിച്ചു. രാത്രി കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ ഉൾപ്പെടെ സംസ്ഥാനത്ത് ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതിന് പുറകെയാണ് തീരുമാനം.

നവി മുംബൈയിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

റെയിൽവേ ഉദ്യോഗസ്ഥനായ ഷാജിത് ഭാസ്കരനെ ഒരാഴ്ച്ച മുൻപാണ് നേരിയ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് പൻവേലിലെ ആശുപത്രിയിൽ പ്രവേശിച്ചത്. ഒരാഴ്ചയോളം ചികിത്സയിലായിരുന്നുവെങ്കിലും അസുഖം ഭേദമായിരുന്നില്ല. തുടർന്ന് കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ജീവൻ നഷ്ടമായത്. 52 വയസ്സായിരുന്നു. കണ്ണൂർ സ്വദേശിയാണ്. ഭാര്യ ശ്രീജ. ഒരു മകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News