വിടി ബല്‍റാമിന്‍റെ നാടകം പൊളിഞ്ഞു; കണ്ണില്‍ പൊടിയിടാന്‍ നടത്തിയ നീക്കം തൃത്താലക്കാര്‍ കയ്യോടെ പിടികൂടി

സംസ്ഥാനത്ത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തൃത്താല. ക‍ഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്കില്‍ കുടിവെള്ളം ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാശാമുക്കില്‍ കുടിവെള്ളം കിട്ടുന്നില്ലെന്ന ജനങ്ങളുടെ പരാതി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് ഉന്നയിച്ചിരുന്നു. ഇതിനായി പ്രദേശത്തെ ഒരു പൊതുപൈപ്പ് തുറന്ന് വെള്ളം വരുന്നില്ലെന്ന് കാണിച്ച് എംബി രാജേഷ് ഒരു വീഡിയോയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെ വിടി ബല്‍റാം ഇതേ പൈപ്പില്‍നിന്നും വെള്ളം വരുന്നതായുള്ള വീഡിയോ ഇട്ട് മറുപടിയും നല്‍കി.

നാളിതുവരെ വെള്ളം ഇല്ലാത്ത പമ്പില്‍ നിന്ന് വെള്ളം വന്നതെങ്ങനെയെന്ന അമ്പരപ്പില്‍ നാട്ടുകാര്‍ സംഭവം അന്വേഷിച്ചപ്പോ‍ഴാണ് വിടി ബല്‍റാമിന് വീഡിയോ ചെയ്യുന്നതിന് വേണ്ടി ഈ പൈപ്പിലേക്ക് വെള്ളം തത്കാലം പമ്പ് ചെയ്ത് എത്തിക്കുകയായിരുന്നു എന്ന വിവരം പുറത്ത് വന്നത്. എംബി രാജേഷിന്‍റെ വീഡിയോ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. ഇത് പ്രചാരണ രംഗത്ത് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയതോടെ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ നീക്കമാണിതെന്ന് ഇതോടെ വ്യക്തമായി.

സംഭവത്തിന്‍റെ സത്യാവസ്ഥ നാട്ടുകാര്‍ വിശദീകരിക്കുന്നത് ഇങ്ങനെ

എംബി രാജേഷിന്‍റെ  വിശദീകരണം ചുവടെ

ജനങ്ങളെ പരിഹസിക്കുന്നവരെ ജനങ്ങൾ തന്നെ വിലയിരുത്തട്ടെ; വിധിയെഴുതട്ടെ

തൃത്താലയിൽ കുടിവെള്ള ക്ഷാമമുണ്ടെന്ന് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിലെ നിരവധി ദിവസങ്ങളിലെ അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടതാണ്. പട്ടിത്തറ പഞ്ചായത്തിൽ ഇന്നലെ പര്യടനം നടത്തിയപ്പോൾ നാട്ടുകാർ ശ്രദ്ധയിൽ പെടുത്തിയതാണ് പൈപ്പിൽ വെള്ളമില്ലാത്ത പ്രശ്നം. തൃത്താലയിൽ സഞ്ചരിക്കുന്ന ഏതൊരാൾക്കും അത് മനസ്സിലാകും. സമൂഹമാധ്യമങ്ങളിൽ മാത്രം ജീവിക്കുന്നവർക്ക് അത് മനസ്സിലാവുകയേയില്ല.

കുടിവെള്ള ക്ഷാമം സംബന്ധിച്ച് ജനങ്ങൾ പറഞ്ഞത് നേരിൽ പരിശോധിച്ച് ഉറപ്പു വരുത്തുന്നതാണ് എൻ്റെ വീഡിയോ . ഇന്ന് എം എൽ എ തിരിച്ചപ്പോൾ ടാപ്പിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. തലേന്ന് വരെ വെള്ളം വരാതിരുന്ന പൈപ്പിൽ വെള്ളം വരാൻ ഏത് മാന്ത്രിക ദണ്ഡാണ് ഉപയോഗിച്ചതെന്ന് എം എൽ എ തന്നെ പറയുകയായിരിക്കും നല്ലത്.

തൃത്താല മണ്ഡലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഞാൻ ശ്രദ്ധയിൽ പെടുത്തിയത്. അതിന് മറുപടിയായി തൽക്കാലം വെള്ളം പമ്പു ചെയ്തിട്ട് വീഡിയോ എടുത്തു കാട്ടിയാൽ ജനങ്ങൾക്ക് വെള്ളം കിട്ടില്ല; അവരുടെ ദാഹം മാറില്ല. തൃത്താല മണ്ഡലത്തിലെ ജനങ്ങളെ പരിഹസിക്കുകയാണ് എം എൽ എ യുടെ വീഡിയോ. അതിരൂക്ഷമായ ജലക്ഷാമം എന്ന യാഥാർഥ്യത്തെ കരിവാരി തേക്കുന്നു. തങ്ങളുടെ ദുരിതം ശ്രദ്ധയിൽ പെടുത്തിയ ജനങ്ങളെ പരിഹസിക്കുകയാണ് എം എൽ എ.

തൃത്താലയിലെ പ്രധാന പ്രശ്നം തന്നെയാണ് കുടിവെള്ള ക്ഷാമമെന്ന്‌ എൽ ഡി എഫ് തിരിച്ചറിയുന്നു. പൈപ്പില്ലാത്ത സ്ഥലങ്ങളിൽ പൈപ്പിട്ട് വെള്ളമെത്തിക്കുക; പൈപ്പുള്ള സ്ഥലങ്ങളിൽ വോട്ടെടുപ്പിൻ്റെ തലേന്ന് മാത്രമല്ല, എന്നും വെള്ളമെത്തിക്കുക. അതാണ് എൽ ഡി എഫ് ചെയ്യാൻ പോകുന്നത്. അതിന് മാന്ത്രിക ദണ്ഡ് ആവശ്യമില്ല; ഇഛാശക്തി മതി. തൃത്താലയിലെ എല്ലാവർക്കും കുടിവെള്ളം നൽകാനുള്ള സമഗ്ര പദ്ധതിയാണ് എൽ ഡി എഫ് വാഗ്ദാനം ചെയ്യുന്നത്. 10 വർഷം കുടിവെള്ളം നൽകാതിരിക്കുകയും അത് ചർച്ചയായപ്പോൾ ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവരെ ജനങ്ങൾ തന്നെ വിലയിരുത്തട്ടെ; വിധിയെഴുതട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News