കേരളത്തില്‍ ഇടത് തരംഗം ; ഇ പി ജയരാജന്‍

കേരളത്തില്‍ ഇടത് തരംഗമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്‍ ഡി എഫ് നൂറിലധികം സീറ്റ് നേടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ശിഥിലമാകുമെന്നും ഇ പി ജയരാജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. വടക്കാഞ്ചേരിയില്‍ ഇടതു പക്ഷം ജയിക്കുമെന്നും മന്ത്രി പറഞ്ഞു.

അനില്‍ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങള്‍ വിലപ്പോവില്ലെന്നും മൊയ്തീന്‍ വ്യക്തമാക്കി.

ഇത്തവണയും കഴിഞ്ഞ തവണയും കൃത്യ സമയത്താണ് വോട്ടു ചെയ്തത്. അനാവശ്യ വിവാദങ്ങള്‍ ആണ് കഴിഞ്ഞ തവണ ഉണ്ടായത്.അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News