തുടര്‍ഭരണത്തിനു വേണ്ടിയുള്ള ജനതാല്‍പര്യമാണ് കാണുന്നത്: കടകംപള്ളി

തുടര്‍ഭരണത്തിനു വേണ്ടിയുള്ള ജനതാല്‍പര്യമാണ് കാണുന്നത് കടകംപള്ളി സുരേന്ദ്രന്‍. പോളിംഗ് ശതമാനം ഉയരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കഴക്കൂട്ടത്തെ ജനം ഇടതുപക്ഷത്തെ നേരത്തെ സ്വീകരിച്ചു. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കൂടുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഉത്സവമാക്കി മാറ്റി. ജനങ്ങളുടെ പള്‍സ് മെയ് 2 ന് വ്യക്തമാകും. നേമത്ത് വി. ശിവന്‍ കുട്ടി വിജയിക്കും. നേരത്തെ അവിടെ നടന്നത് ബിജെപി യുഡിഎഫ് വോട്ട് കച്ചവടം നടക്കുന്നെന്നും കടകംപള്ളി വ്യക്തമാക്കി.

സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികൂടിയായ അദ്ദേഹം കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

അതേസമയം, കേരളത്തില്‍ ഇടത് തരംഗമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്‍ ഡി എഫ് നൂറിലധികം സീറ്റ് നേടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ശിഥിലമാകുമെന്നും ഇ പി ജയരാജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. വടക്കാഞ്ചേരിയില്‍ ഇടതു പക്ഷം ജയിക്കുമെന്നും മന്ത്രി പറഞ്ഞു. അനില്‍ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങള്‍ വിലപ്പോവില്ലെന്നും മൊയ്തീന്‍ വ്യക്തമാക്കി. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യ സമയത്താണ് വോട്ടു ചെയ്തത്. അനാവശ്യ വിവാദങ്ങള്‍ ആണ് കഴിഞ്ഞ തവണ ഉണ്ടായത്.അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News