
കണ്ണൂർ ജില്ലയിൽ സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. നിശബ്ദ പ്രചാരണ ദിവസം റെലഫോണിലൂടെയും നേരിട്ടും അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും.
ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലഭിച്ച ജന പിന്തുണ വോട്ടെടുപ്പിലും പ്രതിഫലിക്കും എന്നാണ് എൽ ഡി എഫ് പ്രതീക്ഷ.
വോട്ടെടുപ്പിനായി കണ്ണൂർ ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങൾ സജ്ജമായി.3137 പോളിംഗ് കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.പോളിങ് ഡ്യൂട്ടിക്കായി 12548 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിശബ്ദ പ്രചാരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും.
ആത്മവിശ്വാസത്തിലാണ് മുന്നണികളും.കണ്ണൂർ ജില്ലയിൽ മുഴുവൻ സീറ്റുകളിലും ഇത്തവണ എൽ ഡി എഫ് വിജയം നേടുമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പേരാവൂർ,ഇരിക്കൂർ,അഴീക്കോട് മണ്ഡലങ്ങളിൽ പ്രചാരണത്തിൽ എൽ ഡി എഫിനായിരുന്നു മേൽക്കൈ.ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാകും എന്നാണ് എൽ ഡി എഫ് പ്രതീക്ഷ.തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കും എൽ ഡി എഫിന് അനുകൂലമാണ്.
അഴീക്കോട് മണ്ഡലത്തിൽ അഴിമതിയും അനധികൃത സ്വത്ത് സമ്പാദന കേസും വികസന മുരടിപ്പും സജീവ ചർച്ചയായത് കെ എം ഷാജിക്ക് തിരിച്ചടിയായേക്കും.പേരാവൂരിലും ഇരിക്കൂറിലും കേരളം കോണ്ഗ്രെസ് എം മുന്നണി മാറ്റവും യു ഡി എഫിനെ പ്രതികൂലമായി ബാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here