തമിഴ്നാട്ടിലും പുതുച്ചേരിയിലും അസമിലും ഇന്ന് വോട്ടെടുപ്പ്

കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി അസം സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. തമിഴ് നാട്ടിൽ  234 സീറ്റുകളിലേക്കും  പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായി പൂർത്തിയാകും. കന്യാകുമാരി ലോകസഭ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും.

40 മണ്ഡലങ്ങളിൽ ഇന്ന് നടക്കുന്ന 3-ാം ഘട്ട വോട്ടെടുപ്പോടെ 126 സീറ്റുകളുള്ള  അസമിലും  പോളിംഗ് പൂർത്തിയാകും. ബംഗാളിൽ 31 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് .

ഹൗറ ഹൂബ്ലി, സൗത്ത്  24 പർഗാനാസ് എന്നിവിടങ്ങളിലെ 31 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യ രണ്ട് ഘട്ടങ്ങളിലെ വ്യാപക അക്രമങ്ങളെ തുടർന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗാൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News