ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണ് ; കാപ്പന് മറുപടിയുമായി ജോസ് കെ മാണി 

മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി.  ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സ്ഥാനാർത്ഥികൾ അല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

15000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു മാണി സി കാപ്പന്‍റെ  പ്രതികരണം.തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വിവാദങ്ങളല്ല വികസനമാണ്. പാലായിൽ നിരവധി വികസന പ്രശ്നങ്ങളുണ്ട്. തെരഞ്ഞെടുപ്പ് വിരൽചൂണ്ടേണ്ടത് അവയിലേക്കാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

തനിക്കെതിരെ വ്യക്തിഹത്യയും അപവാദ പ്രചരണവും നടത്തുന്നു. കേരള കോൺഗ്രസ് മത്സരിക്കുന്ന പന്ത്രണ്ടിൽ 12 സീറ്റും വിജയിക്കും. കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News