എല്‍ഡിഎഫ് ചരിത്രവിജയം നേടും ; മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാര്യ കമലയോടൊപ്പം പിണറായി ആര്‍.സി അമല ബേസിക് യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങള്‍ എല്‍ഡിഎഫിന്റെ കൂടെ നില്‍ക്കുമെന്നാണ് വിശ്വാസം. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടപോലെ എല്ലാ അപവാദ പ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള നിലയാണ് ജനങ്ങള്‍ സ്വകരിച്ചിട്ടുള്ളത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജനങ്ങള്‍ക്കറിയാം. വികസനപ്രവര്‍ത്തനങ്ങള്‍ക്കും, ദുരന്തങ്ങള്‍ നേരിടുന്നതിനും ജനങ്ങള്‍ സര്‍ക്കാരിനൊപ്പം ഉണ്ടായിരുന്നു. ജനങ്ങളാണ് സര്‍ക്കാരിന്റെ കൂടെ ഈ അഞ്ച് വര്‍ഷക്കാലം അണിനിരന്നത്. എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തില്‍ മറ്റെവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോ എന്നറിയില്ല. എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നീക്കങ്ങൾ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും അത് നടന്നിരുന്നു. എന്നാൽ, അപവാദപ്രചാരണങ്ങളിൽ തളരുന്ന സമീപനമല്ല തങ്ങൾക്കെന്നും പിണറായി പറഞ്ഞു. “ജനങ്ങളാണ് ഈ സർക്കാരിന്റെ കൂടെ അണിനിരന്നത്. ഒരു സംശയവുമില്ല, ജനങ്ങൾ എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും,“എന്തിനെയും നേരിടാൻ ജനം തയ്യാറായിരുന്നു. നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് അറിയില്ല. അത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലേ പറയാൻ സാധിക്കൂ. ജനങ്ങളുടെ കൂടെ ഞങ്ങൾ നിന്നു. അതുകൊണ്ട് ജനങ്ങൾ ഞങ്ങൾക്കൊപ്പവും നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകും. കഴിഞ്ഞ നിയമസഭയിൽ ഉണ്ടായതിനേക്കാൾ സീറ്റ് ലഭിക്കും,”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here