
തെരഞ്ഞെടുപ്പു ദിനം സാമുദായിക നേതാവ് അഭിപ്രായം പറഞ്ഞത് അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറ്റു സമുദായ നേതാക്കള്‍ നടത്താത്ത പ്രസ്താവനയാണ് സുകുമാരന്‍ നായര്‍ നടത്തിയത്.
അത് ശരിയായ രാഷ്ട്രീയമോ എന്ന് അദ്ദേഹം തന്നെ വിലയിരുത്തണം. എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്നും കാനം വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ വേറൊന്നും ഉന്നയിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ശബരിമല വിഷയം ഇപ്പോഴും പറയുന്നത്. കേരള കോണ്‍ഗ്രസും എല്‍ഡിഎഫും കേരളത്തിലുടനീളം വിജയിക്കുമെന്നും കാനം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here