രാജ്യത്ത് പ്രതിദിന കാെവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 96982 പുതിയ കാെവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. 50143 പേർ രോഗമുക്തരായപ്പോൾ 446 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 47288 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 155 മരണങ്ങളാണ് സ്ഥിതീകരിച്ചത്.

കാെവിഡ്​ രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കർണാടക, പഞ്ചാബ്​, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​. മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം ഒമ്പതിനായിരത്തോളം കേസുകൾ സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ കർണാടകയിൽ 5279 പേർക്കും രാജസ്ഥാനിൽ 2429 പേർക്കും തമിഴ്നാട്ടിൽ 3672 പേർക്കും ഗുജറാത്തിൽ 3160 പേർക്കും ആന്ധ്രാ പ്രദേശിൽ 1326 പേർക്കും ദില്ലിയിൽ 3548 പേർക്കും രോഗം സ്ഥിതീകരിച്ചു.

കാെവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹരാഷ്ട്രയിൽ വെള്ളിയാഴ്ച വൈകീട്ട് മുതൽ 3 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ എട്ട് കോടിയിലേറെ പേർ കാെവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും അവലോകനം ചെയ്യാനുമായി ഏപ്രിൽ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News