
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് വിജയിക്കുമെന്ന് മന്ത്രി എകെ ബാലന്‍. 100 സീറ്റുകളില്‍ അധികം ലഭിക്കുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
ബിജെപിയുടെ സ്വാധീനം ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാവും. കോണ്‍ഗ്രസിനുള്ളില്‍ പൊട്ടലും ചീറ്റലുമാണ് നടക്കുന്നത്.
ജമാഅത്തെയും ലീഗും യുഡിഎഫിന് നേതൃത്വം കൊടുക്കുന്നതിനാല്‍ കോണ്‍ഗ്രസിലെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ എല്‍ഡിഎഫ്ി ന് വോട്ട് ചെയ്യും.
സുകുമാരന്‍ നായരുടെ പ്രസ്താവനയോട് എ കെ ബാലന്‍ പ്രതികരിക്കുകയും ചെയ്തു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ളൊരു പേരാട്ടമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റുന്ന ഒരു ബോധത്തിലേക്ക് അദ്ദേഹം തരംതാണു പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും
അദ്ദേഹം അങ്ങനെ ഒരു പ്രതികരണം നടത്തുമെന്ന് കരുതുന്നില്ലെന്നും എകെ ബാലന്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here