മാസ്‌ക് ധരിക്കാതെ ധര്‍മ്മജന്‍ ; കൈക്കുഞ്ഞിനൊപ്പം ചെന്നിത്തല

തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നിരിക്കെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ധര്‍മ്മജനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മാസ്‌ക് വയ്ക്കാതെ ധര്‍മ്മജനും കൈക്കുഞ്ഞിനൊപ്പം രമേശ് ചെന്നിത്തലയും വോട്ട് രേഖപ്പെടുത്താനെത്തിയത് വിവാദമാകുകയാണ്.

ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും ഹാസ്യനടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പോളിംങ് ബൂത്തിലെത്തിയത് മാസ്‌ക് ധരിക്കാതെയായിരുന്നു. മാസ്‌ക് ധരിക്കാതെ ബൂത്തില്‍ പ്രവേശിപ്പിച്ച ധര്‍മജനോട് പോളിംങ്ങ് ഓഫീസര്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോളിംങ് ബൂത്തിലെത്തിയത്. കൈക്കുഞ്ഞിനൊപ്പം പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്താനെത്തിയത് വിവാദമാകുകയാണ്. കുഞ്ഞിനും രമേശ് ചെന്നിത്തലയ്ക്കും കൂടെയുള്ളവര്‍ക്കും മാസ്‌ക്കുണ്ടായിരുന്നില്ല.

മാനദണ്ഡങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്ത് മാതൃകയാകേണ്ട പ്രതിപക്ഷ നേതാവ് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വോട്ട് രേഖപ്പെടുത്താനെത്തിയത് അപമാനകരമാണെന്ന് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here