സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി

സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടും പോലീസ് അനാസ്ഥ കാണിക്കുന്നു എന്നാണ് പരാതി.

ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള ക്രമീകരണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തനിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഇല്ലെന്നായിരുന്നു പാമ്പാടി സിഐ വിന്‍സെന്റ് ജോസഫിന്റെ മറുപടി.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പാമ്പാടി ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി ഡിജിപിക്കും ജില്ലാ പോലീസ് മേധാവി ക്കും പരാതി നല്‍കി. സാധാരണക്കാരന് ജനാധിപത്യ അവകാശം നിഷേധിച്ച പോലീസ് ഓഫീസറുടെ നടപടിയില്‍ എല്‍ഡിഎഫ് പാമ്പാടി തെരഞ്ഞെടുപ്പ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News