രണ്ട് വര്‍ഗീയ ശക്തികള്‍ക്കുമെതിരായ മുന്നേറ്റമാണ് ദൃശ്യമാവുന്നത്; നൂറിലേറെ സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിലെത്തും: കോടിയേരി

രണ്ട് വര്‍ഗീയ ശക്തികള്‍ക്കുമെതിരായ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമാവുകയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

നൂറിലേറെ സീറ്റ് നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും ബിജെപിയുമായി ഡീലുണ്ടാക്കിയവരാണ് എല്‍ഡിഎഫിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും എല്‍ഡിഎഫ് മേല്‍ക്കൈ ശക്തിപ്പെടുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത്. എല്ലാ ജില്ലകളിലും എല്‍ഡിഎഫ് മുന്നേറ്റം പ്രകടമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജില്ലകളും ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ജൂനിയര്‍ ബേസിക് യുപി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശേരിയില്‍ യുഡിഎഫ് ബി ജെ പി ബന്ധം മറ നീക്കി പുറത്തുവന്നു. ബിജെപി വോട്ട് വേണമെന്ന് കോണ്‍ഗ്രസ് നേതാവ് നിര്‍ലജ്ജമാണ് പറയുന്നത്.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയ സര്‍ക്കാരാണിത്. ദൈവങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ അവര്‍ ഇടതുപക്ഷത്തിനേ ചെയ്യൂവെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News