ഇടതു മുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ വിജയമുണ്ടാകും ; എം.എ.ബേബി

ഇടതു മുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ വിജയമുണ്ടാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ദൈവകോപം ഉണ്ടാകും എന്നു വരെ ലജ്ജയില്ലാതെ ചില നേതാക്കള്‍ പറയുന്നതു കേട്ടുവെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

വിശക്കുന്നവന് അന്നമാണ് ദൈവം. അന്നം മുടക്കികളായാണ് ചില നേതാക്കള്‍ വന്നത്. ദൈവങ്ങള്‍ വോട്ടവകാശം ഉണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്യുമായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എം എ ബേബി വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ കുറച്ചു കൂടി നല്ല ഭരണം വരും. അതായിരിക്കും വരാന്‍ പോകുന്ന ഭരണമാറ്റമെന്നും എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News