പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങള്‍ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും. പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകും.
ഇന്ന്, ഇടതുപക്ഷത്തിനു വോട്ടു രേഖപ്പെടുത്തിക്കൊണ്ട് കേരളം അത് ഉറപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
ജനാധിപത്യത്തില്‍ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്.
പിണറായി ആര്‍.സി.അമല ബേസിക് സ്‌കൂളില്‍ എത്തി ആ ഉത്തരവാദിത്വം നിര്‍വഹിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്.
കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങള്‍ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞതാണ്.
ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും. പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകും.
ഇന്ന്, ഇടതുപക്ഷത്തിനു വോട്ടു രേഖപ്പെടുത്തിക്കൊണ്ട് കേരളം അത് ഉറപ്പിക്കും.
Get real time update about this post categories directly on your device, subscribe now.