
തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ അജിത്തിന്റൈ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാലുടെ ഫോണ്‍ തട്ടിപ്പറിച്ച് താരം. തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്.
അജിത്ത് ഭാര്യ ശാലിനിയ്ക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. മിക്കവരുടെയും ശ്രമം സെല്‍ഫിയെടുക്കാനായിരുന്നു.
തുടര്‍ന്ന് ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു.
തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുന്നതും വീഡിയോയില്‍ കാണാം.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ വിരുദ്ധാഭിപ്രായങ്ങളോടെ പലരും രംഗത്തെത്തുകയുണ്ടായി.
ചിലര്‍ അജിത്തിന്റെ ഈ പെരുമാറ്റത്തെ താരജാഡ എന്ന് വിശേഷിപ്പിച്ച് രൂക്ഷമായി വിമര്‍ശിച്ചു.
അതേസമയം, മറ്റു ചിലര്‍, സ്വന്തം കുടുംബത്തോടെ സൈ്വര്യമായി ചെന്ന് വോട്ടുചെയ്യാനുള്ള സാവകാശം താരത്തിന് നല്‍കാന്‍ ആരാധകര്‍ക്കും ബാധ്യതയുണ്ട് എന്ന അഭിപ്രായപ്പെട്ടു.
FYI, Don’t judge a book by it’s cover
Thala ❤️ https://t.co/8Nk9AaQRpn— Ram Muthuram Cinemas (@RamCinemas) April 6, 2021

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here