മലപ്പുറത്ത് പ്രിസൈഡിങ് ഓഫീസര്‍ കുഴഞ്ഞു വീണു

മലപ്പുറത്ത് പ്രിസൈഡിങ് ഓഫീസര്‍ കുഴഞ്ഞു വീണു. വാണിയമ്പലം സി.കെ.എ ജി.എല്‍.പിസ്‌കൂളിലെ 44എ ബൂത്ത പ്രിസൈഡിങ് ഓഫീസര്‍ ആന്റണി ആണ് കുഴഞ്ഞു വീണത്.

ബൂത്തില്‍വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം വോട്ടിങ് മുടങ്ങിയിരുന്നു.

പിന്നീട് വോട്ടിങ് പുരോഗമിക്കുന്നതിനിടെ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വീണ്ടും ബൂത്തില്‍ തിരികെ എത്തിക്കുകയായിരുന്നു.

രാവിലെ ഏഴുമണിക്ക് വോട്ടിങ് ആരംഭിക്കുന്ന സമയത്ത് തന്നെയാണ് മെഷിന്‍ തകരാറിലായിരുന്നു. ഇതോടെ വോട്ടിങ് ഒരു മണിക്കൂര്‍ വൈകിയാണ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News