തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

സംഘര്‍ഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്‌നബാധിത മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും.

കാട്ടായിക്കോണത്തെ സംഭവത്തെത്തുടര്‍ന്ന് എസ്.പി സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു. തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു ലോകനാഥ് ബെഹ്‌റ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News