വോട്ട് രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സി കെ സി എൽ പി സ്ക്കൂളിലെത്തിയാണ് താരം വോട്ട് ചെയ്തത്.അതേസമയം മമ്മൂട്ടി വോട്ടു ചെയ്യാനെത്തുന്ന

ദൃശ്യങ്ങൾ പകർത്തിയ  മാധ്യമ പ്രവർത്തകരെ ബി ജെ പി പ്രവർത്തകർ തടഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി സജിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു ബിജെപി പ്രവർത്തകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തത്. മമ്മൂട്ടിക്ക് എന്താ കൊമ്പ് ഉണ്ടോ എന്ന് ആക്രോശിച്ചായിരുന്നു ബി ജെ പി പ്രവർത്തകരുടെ അക്രമം.

രാവിലെ 11.30 ഓടെയാണ് മെഗാസ്റ്റാർ മമ്മൂട്ടി ഭാര്യക്കൊപ്പം വോട്ട് ചെയ്യാനെത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ മമ്മൂട്ടിയ്ക്ക് പൊന്നുരുന്നി സി കെ സി എൽ പി സ്കൂളിലെ അറുപത്തിമൂന്ന് എ നമ്പർ ബൂത്തിലായിരുന്നു വോട്ട്‌.

നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്ന മമ്മൂട്ടി എളംകുളത്തേക്ക് താമസം മാറിയിരുന്നെങ്കിലും മണ്ഡലം മാറിയിരുന്നില്ല.എന്നാൽ ബൂത്ത് പൊന്നുരുന്നി സ്ക്കൂളിലേയ്ക്ക് മാറുകയായിരുന്നു. കോവിഡ് കാലമായതിനാൽ എല്ലാവരും സൂക്ഷിക്കണം എന്നായിരുന്നു വോട്ട് ചെയ്ത ശേഷം മമ്മൂട്ടിയുടെ പ്രതികരണം.

അതേ സമയം മമ്മൂട്ടി വോട്ട് ചെയ്യാനെത്തുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി സജിയുടെ ഭാര്യ രശ്മിസജി യുടെ നേതൃത്വത്തിലായിരുന്നു ബിജെപി പ്രവർത്തകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തത്. മമ്മൂട്ടിയെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു ബിജെപി പ്രവർത്തകരുടെ അക്രമം.

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപ്പെട്ട് ബി ജെ പി പ്രവർത്തകരെ ബൂത്ത് പരിസരത്ത് നിന്ന് മാറ്റി.മമ്മൂട്ടി എത്തുമ്പോൾ  സംഘർഷമുണ്ടാക്കാൻ  ബി ജെ പി പ്രവർത്തകർ ബോധപൂർവ്വം ആസൂത്രണം നടത്തുകയായിരുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു.ഇതെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News