സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ; സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ബേപ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസ് കോട്ടൂളി യുപി സ്‌കൂളില്‍ രാവിലെ തന്നെ വോട്ട് ചെയ്തു.

May be an image of 1 person and standing

പി എ മുഹമ്മദ് റിയാസ്

സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ കേരളവര്‍മ്മ കോളേജിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി ടി.പി രാമകൃഷ്ണനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.

May be an image of one or more people, people sitting and text that says "POLLINGOFFICER POLLING OFFICER"

കെ കെ ശൈലജ

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും കളമശ്ശേരി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ഇ അബ്ദുള്‍ ഗഫൂറും ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെങ്ങോര്‍ പള്ളിയില്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് കലക്ടര്‍ എസ്.സാംമ്പശിവറാവു വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. കാതോലിക്ക തോമസ് പ്രഥമന്‍ ബാവ കോതമംഗലം കോളജ് ജംഗ്ഷനിലെ വിമലഗിരി സ്‌കൂളിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദുമ മണ്ഡലത്തിലെ 33 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. നെന്‍മാറ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബാബു എം എല്‍ എ വോട്ട് രേഖപ്പെടുത്തി.

ആര്‍സി അമല ബേസിക് യു പി സ്‌കൂളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങലോട് പരഞ്ഞു.

May be an image of 3 people, people standing, people sitting and indoor

മുഖ്യമന്ത്രി പിണറായി വിജയന്‍

ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എം കെ മുനീര്‍ വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളില്‍ വോട്ട് ചെയ്തു. സിപിഐഎം നേതാവും തളിപ്പറമ്പ് ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ എം വി ഗോവിന്ദന്‍ മാസ്റ്ററും വോട്ട് ചെയ്യാനായി എത്തി.

May be an image of one or more people, people sitting, people standing and indoor

എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇരിങ്ങാലക്കുട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍.ബിന്ദു കേരള വര്‍മ്മ കോളേജില്‍ എത്തി വോട്ട് രേഖപ്പെടുത്തി. സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികൂടിയായ അദ്ദേഹം കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.

എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്ത വികാരി ബിഷപ്പ് ആന്റണി രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. വി കെ പ്രശാന്ത് ബൂത്തിലെത്തി സമ്മതിദാന അവകാശം രേഖപ്പെടുത്തി. കഴക്കൂട്ടം സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ ഒന്‍പതാം നമ്പര്‍ ബൂത്തിലാണ് വോട്ടുചെയ്തത്.

കളമശ്ശേരി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി രാജീവ് കുടുംബസമേതമാണ് വോട്ട് ചെയ്യാനെത്തിയത്.

May be an image of 2 people and people standing

പി രാജീവ്

കളമശ്ശേരി വിദ്യാനഗര്‍ അംബേദ്കര്‍ പരിശീലന കേന്ദ്രത്തിലെ 152ാം ബൂത്തിലാണ് പി രാജീവ് വോട്ട് രേഖപ്പെടുത്തിയത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. മന്ത്രി വി.എസ് സുനില്‍കുമാര്‍ മാങ്ങാട്ടുകര യുപി സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 26ല്‍ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി.

May be an image of 1 person, beard, wrist watch and text that says "POCO SHOT 12 PRO"

മന്ത്രി വി.എസ് സുനില്‍കുമാര്‍

പൂജപ്പുര എല്‍ബിഎസ് കോളേജിലായിരുന്നു ഇലക്ഷന്‍ കമ്മീഷണര്‍ ടിക്കാറാം മീണ വോട്ട് ചെയ്യാനെത്തിയത്.

പട്ടാമ്പി എല്‍.ഡി. എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാട് എ.എം.യു.പി സ്‌കൂള്‍ 137ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

May be an image of 2 people, people standing, people sitting and indoor

മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ

നടന്‍ ആസിഫലി തൊടുപുഴ, കുമ്മങ്കല്ല് ബി ടി എം സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. മന്ത്രി എം എം മണി കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ സെര്‍വ് ഇന്ത്യ സ്‌കൂളിലെ ബൂത്തിലും മന്ത്രി എകെ ബാലന്‍ പാലക്കാട് പി എം ജി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.

ജോസ് കെ മാണിയും കുടുംബവും പാലാ സെന്റ് തോമസ് സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു.

May be an image of 1 person, standing, sitting and indoor

ജോസ് കെ മാണി

കോടിയേരി രാവിലെ 9.30ന് കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

പി ജെ ജോസഫ് പുറപ്പുഴ ഗവ.എല്‍ പി സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം എന്‍കെബി യു പി സ്‌കൂളില്‍ വോട്ട് ചെയ്തു. എല്‍ ഡി എഫ് ‘കൂടുതല്‍ സീറ്റുകളാടെ അധികാരത്തില്‍ വരുമെന്ന് പി കരുണാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് അഡ്വ പി എം സുരേഷ് ബാബു പറയഞ്ചേരി ഗണപത് സ്‌കൂളില്‍ എത്തി വോട്ട് രേഖപെടുത്തി. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള തിരുവനന്തപുരം പി എം ജി സിറ്റി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

പൊന്നുരുന്നി സി കെ സി എല്‍ പി എസ് ബൂത്ത് നമ്പര്‍ 63 ബൂത്തിലെത്തി നടന്‍ മമ്മൂട്ടിയും വോട്ട് രേഖപ്പെടുത്തി. ഡിജിപി ലോകനാഥ് ബെഹ്‌റ തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

മമ്മൂട്ടി

ആനത്തലവട്ടം ആനന്ദന്‍ ചിറയിന്‍കീഴ് പടനിലം സ്‌കൂളിലാണ് വോട്ടിട്ടത്. നടന്‍ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. നടനും മുന്‍ എംപി യു മായ ഇന്നസെന്റ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

തുടര്‍ഭരണത്തിനു വേണ്ടിയുള്ള ജനതാല്‍പര്യമാണ് കാണുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പോളിംഗ് ശതമാനം ഉയരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കഴക്കൂട്ടത്തെ ജനം ഇടതുപക്ഷത്തെ നേരത്തെ സ്വീകരിച്ചു. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കൂടുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

May be an image of 1 person, sitting and indoor

കടകംപള്ളി സുരേന്ദ്രന്‍

ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഉത്സവമാക്കി മാറ്റിയെന്നും ജനങ്ങളുടെ പള്‍സ് മെയ് 2 ന് വ്യക്തമാകുമെന്നും കടകംപള്ളി പറഞ്ഞു.
നേമത്ത് വി. ശിവന്‍ കുട്ടി വിജയിക്കും. നേരത്തെ അവിടെ നടന്നത് ബിജെപി യുഡിഎഫ് വോട്ട് കച്ചവടം നടക്കുന്നെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ ഇടത് തരംഗമെന്ന് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി.

May be an image of 1 person, standing, sitting and indoor

ഇ പി ജയരാജന്‍

എല്‍ ഡി എഫ് നൂറിലധികം സീറ്റ് നേടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ശിഥിലമാകുമെന്നും ഇ പി ജയരാജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. വടക്കാഞ്ചേരിയില്‍ ഇടതു പക്ഷം ജയിക്കുമെന്നും മന്ത്രി പറഞ്ഞു.

May be an image of 1 person and standing

മന്ത്രി എ.സി മൊയ്തീന്‍

അനില്‍ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങള്‍ വിലപ്പോവില്ലെന്നും മൊയ്തീന്‍ വ്യക്തമാക്കി. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യ സമയത്താണ് വോട്ടു ചെയ്തത്. അനാവശ്യ വിവാദങ്ങള്‍ ആണ് കഴിഞ്ഞ തവണ ഉണ്ടായത്.അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News