രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള ആദ്യ 10 ജില്ലകളിൽ ഏഴ് ജില്ലകൾ മഹാരാഷ്ട്രയിലും,ബാക്കി കർണാടക, ഛത്തീസ്ഗട്ട് , ദില്ലി എന്നിവിടങ്ങളിൽ നിന്നാണെന്നും  കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

രാജ്യത്തെ ആക്റ്റീവ് കേസുകളിൽ 58 ശതമാനവും മഹാരാഷ്ട്രയിലാണ്.  മൊത്തം മരണങ്ങളിൽ 34%വും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തത്.

പഞ്ചാബിലും ഛത്തീസ്ഗഡിലും മരണസംഖ്യ റിപ്പോർട്ട് ചെയ്യുന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെന്നും.

ഒരു ചെറിയ സംസ്ഥാനമായിരുന്നിട്ടും, മൊത്തം COVID കേസുകളിൽ 6% ഉം, രാജ്യത്തെ മൊത്തം മരണത്തിന്റെ 3% വുമാണ് ഛത്തീസ്ഗഡിൽ റിപ്പോർട്ട്‌ ചെയ്യുന്നതെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.

rtpcr ടെസ്റ്റുകളുടെ എണ്ണം 70%ത്തിലേക്ക് വർധിപ്പിക്കാനുള്ള നിർദേശം സംസ്ഥാനങ്ങൾക്ക് നൽകുമെന്നും രാജേഷ് ഭൂഷൻ പറഞ്ഞു.

രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 96982 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തത്. 50143 പേർ രോഗമുക്തരായപ്പോൾ 446 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

അതേ സമയം കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഏപ്രിൽ 30 വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ‘രാത്രി കർഫ്യൂ’ ഏർപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News