സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ…സംഘർഷ സ്ഥലങ്ങളിൽ അടിയന്തര നടപടിയെന്ന് ഡിജിപി

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.സംഘർഷ സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകിയതായും ഡിജിപി പറഞ്ഞു. സംഘർഷ സംഭവങ്ങളെ പൊലീസ് ഗൗരവമായി കാണുന്നു. എല്ലാ കേന്ദ്രങ്ങളിലും സ്ഥിതി പൊതുവേ സമാധാനപരമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

പ്രശ്നബാധിത മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.

അതേസമയം കനത്ത ചൂടും വെയിലും വകവയ്ക്കാതെ സംസ്ഥാനത്തെ മിക്ക ബൂത്തിന് മുന്നിലും വലിയ നിരയാണ് ഉള്ളത്. എല്ലാ ജില്ലകളിലും പോളിംങ് നാൽപ്പത് ശതമാനം കടന്നു. ഇതിനകം തന്നെ അറുപത് ശതമാനം പേര്‍ വോട്ട് ചെയ്ത് മടങ്ങിയ ബൂത്തുകളും ഉണ്ട്. നിലവിൽ കേരളത്തിലെ പോളിങ് 44 ശതമാനം കടന്നിട്ടുണ്ട്.പലയിടങ്ങളിലും വോട്ട് രേഖപ്പെടുത്താൻ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here