സംസ്‌ഥാനത്ത്‌ പോളിങ്‌ 65 ശതമാനം കടന്നു; കണ്ണൂരിൽ കൂടുതൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ എട്ടുമണിക്കൂറുകൾ പിന്നിട്ടപ്പോൾ കേരളത്തിൽ പോളിങ്‌ 65 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിങ്‌.

കണ്ണൂരിൽ 70.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മലപ്പുറത്ത് 64.22 ശതമാനവും കാസർഗോഡ് 65.89 ശതമാനവും, വയനാട്ടിൽ 66.02 ശതമാനവും കോഴിക്കോട്‌ 69.41 ശതമാനവും രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് 61.10 ശതമാനവും, കൊല്ലത്ത്‌ 63.71ഉം , പത്തനംതിട്ടയിൽ 61.37 ആലപ്പുഴയിൽ 66. 53 ശതമാനവും കോട്ടയത്ത്‌ 64.98 രേഖപ്പെടുത്തി.

തൃശൂർ 66.43 ശതമാനവും, എറണാകുളത്ത്‌ 65.00 ശതമാനവും പാലക്കാട് 68.78 ശതമാനവും, ഇടുക്കിയിൽ 61.93 ശതമാനവും, കടന്നു.

രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here