കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു; പ്രകോപനവുമായി പൊലീസും

കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു. ആക്രമണത്തിന് ശേഷം കാറിലെത്തിയ സംഘം ഓടി രക്ഷപെടുകയായിരുന്നു.

അക്രമി സംഘം വന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്നും ശോഭാ സുരേന്ദ്രന്റെയും മറ്റും പോസ്റ്ററുകളും പിടിച്ചെടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സിപിഎം എസി അംഗവും കൗണ്‍സിലറുമായ രമേശന്‍ , മന്ത്രിയുടെ സ്റ്റാഫ് അംഗം സാജു ,പോത്തന്‍കോട് വാര്‍ഡ് അംഗം പ്രവീണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കൂടാതെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം സുര്‍ജിത്തിനെ പോലീസ് പിടിച്ച് കൊണ്ട് പോയി. പ്രകോപനവുമായി പോലീസും ഇപ്പോള്‍ രെഗത്തെത്തിയിരിക്കുകയാണ്.

നഗരസഭ കൗണ്‍സിലര്‍ രമേശന്റെ വീട് പോലീസ് റെയ്ഡ് ചെയ്തു. സി പി എം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് കയറുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News