
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്ബോള്‍ പോളിംഗ് ശതമാനം 70 ശതമാനത്തോടടുക്കന്നു.
വൈകിട്ട് 5.05 ന് പോളിംഗ് ശതമാനം 69.41 ആയി. പുരുഷന്‍മാര്‍ 69.49 ശതമാനവും സ്ത്രീകള്‍ 69.33 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 33.91 ശതമാനവും വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിങ് എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.
വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here