കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വോട്ടവകാശം വിനിയോഗിച്ചു: മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ

കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വോട്ടവകാശം വിനിയോഗിച്ചുവെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ.

ഇതിനിടെ എന്‍  എസ് എസ് ജന.സെക്രട്ടറി ജി .സുകുമാരന് നായരുടെ പ്രസ്താവനയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനവുമായി രംഗത്തെത്തി.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടറായ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ രാവിലെയോടെ തന്നെ വോട്ട് രേഖപ്പെടുത്തി. കേരളത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വോട്ടവകാശം വിനിയോഗിച്ചുവെന്നായിരുന്നു ക്ലീമീസ് കാതോലിക്കാബാവയുടെ പ്രതികരണം.

അതേസമയം രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള എന്‍ എസ് എസ് ജന.സെക്രട്ടറി ജി .സുകുമാരന് നായരുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയത്. സുകുമാരാന്‍ നായരുടേത് അനവസരത്തിലുള്ള പ്രസ്താവനയെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമല്ല സമുദായ നേതാവ് ഭരണമാറ്റം വേണമെന്ന് പറയേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശരിയായ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News