
പത്തനംതിട്ടയില്‍ മര്‍ദനമേറ്റ് അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവമുണ്ടായത്.
രണ്ടു ദിവസമായി അച്ഛന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പുറത്തുവന്നിരുന്ന വിവരം. കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്.
തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെപ്പെട്ടത്.
അച്ഛന്‍ ലഹരി മരുന്നിന് അടിമയാണ്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റിയിരുന്നത് .
കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുന്നുവെന്നുപറഞ്ഞ് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി അമ്മ സഹായം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് അടുത്ത വീട്ടിലെ സ്ത്രീ എത്തുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
കുട്ടിയെ രണ്ടാനച്ഛനായ അലക്സ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അമ്മ കനക പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസത്തോളം പഴക്കമുള്ള മുറിവുകളും കണ്ടിരുന്നു.
തീപൊള്ളലേറ്റതും, ആഴത്തിലുള്ളതുമായ മുറിവുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി.
പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here