പോളിങ് ദിനത്തിലും ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി ഒ രാജഗോപാല്‍

പോളിങ് ദിനത്തിലും ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. വിജയിക്കുമോ എന്നറിയില്ലെന്ന് പറഞ്ഞ ഓ രാജഗോപാല്‍ കുമ്മനത്തിന്റെ പേരോ പാര്‍ടിയുടെ പേരോ പറഞ്ഞില്ല.

മുന്‍ എം. എല്‍. എ എന്ന ബന്ധം മാത്രമെ തനിക്ക് മണ്ഡലവുമായി ഉള്ളുവെന്നും പറഞ്ഞ് ഓ രാജഗോപാല്‍ ഒഴിഞ്ഞുമാറി.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ഒ. രാജഗോപാലിന്റെ ഓരോ വാക്കും ബി.ജെ.പിക്കെതിരെയുള്ള കനത്ത പ്രഹരമായിമാറുകയാണ്.

തെരഞ്ഞെടുപ്പ് ദിവസവും ബി.ജെ.പിയെ വെട്ടിലാക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തനിക്ക് നേമം മണ്ഡലവുമായി എ.എല്‍.എ എന്ന ബന്ധം മാത്രമാണുള്ളതെന്നും.

ആര് ജയിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരനെ പറ്റി ഒരക്ഷരം മിണ്ടാനും അദ്ദേഹം തയാറായില്ല.

തെരഞ്ഞെടുപ്പ് കാലത്ത് ഓ രാജഗോപാല്‍ നടത്തിയ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ പലകുറി വെട്ടിലാക്കിയിട്ടുണ്ട്.

നേമത്ത് കോണ്‍ഗ്രസിന്റെ വോട്ട് നേടിയാണ് വിജയിച്ചതെന്ന് ഒ.രാജഗോപാല്‍ വെളിപ്പെടുത്തിയിരുന്നു.

കുമ്മനത്തെ തന്റെ പിന്‍ഗാമിയായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനു പുറമെ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി പ്രശ്‌നങ്ങള്‍ ബി.ജെ.പിയെ വല്ലാതെ വലച്ചു.

മനസില്ലാ മനസോടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴക്കൂട്ടത്ത് പ്രചരണത്തിനെത്തിയത്. സുരേന്ദ്രന്റെ ഇരട്ട സ്ഥാനാര്‍ത്ഥിത്വവും ബി.ജെ.പിയില്‍ അസ്വാരസ്യമുണ്ടാക്കി.

കൊന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചപ്പോള്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിനു ശേഷം കോന്നിയെ സുരേന്ദ്രന്‍ തിരിഞ്ഞു നോക്കാത്തതില്‍ പ്രവര്‍ത്തകര്‍കമര്‍ഷമുണ്ട്.

ഓ രാജഗോപാലിന്റെ പ്രസ്താവനക്കൊപ്പം തന്നെ വരും ദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ക്കൂടി ബി.ജെ.പിയില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News