നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യും; ജനങ്ങള്‍ ചരിത്ര വിജയം സമ്മാനിക്കും: ജി സുധാകരന്‍

ഇത്തവണ ജനങ്ങള്‍ ചരിത്ര വിജയം സമ്മാനിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല.

2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുവന്ന വികസനപ്രവര്‍ത്തനങ്ങള്‍, അതിനിടെ നമ്മുക്ക് വന്ന മഹാദുരന്തങ്ങളെ നേരിടലായാലും എല്ലാത്തിലും സര്‍ക്കാരിനൊപ്പംജനങ്ങളുണ്ടായിരുന്നു.

സംശയമില്ല ആ ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും ഇത്തവണയും പറയുന്നത്.

കരുതിവെച്ച എല്ലാ ബോംബും അവര്‍ക്ക് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. അതിനെയെല്ലാം നേരിടാന്‍ ജനങ്ങള്‍ സജ്ജരായിരുന്നുവെന്നും സുധാകരന്‍.

നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യും. പക്ഷെ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല.

മലമ്പുഴയിലൊന്നും ഒരു രക്ഷയും ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. അതൊന്നും കണ്ട് ആരും നില്‍ക്കേണ്ട. വിധി നിര്‍ണ്ണയിക്കാന്‍ ജനങ്ങള്‍ യോഗ്യരാണ്. അതിനാല്‍ത്തന്നെ എല്ലാ കുപ്രചരണങ്ങളേയും ജനങ്ങള്‍ തള്ളിയിട്ടുണ്ട്.’

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതേവരെ ജനങ്ങള്‍ സ്വീകരിച്ചത്. അതിന് തുടര്‍ച്ചയായ അന്തിമ വിധിയാണ് ജനങ്ങള്‍ ഇന്ന് രേഖപ്പെടുത്തുന്നതെന്നും സുധാകരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News