എൽഡിഎഫ് തിളക്കമാർന്ന വിജയം നേടും : കാനം രാജേന്ദ്രൻ

എല്ലാ അപവാദ പ്രചാരണങ്ങളെയും അതിജീവിച്ചു സമ്മതിദാനം രേഖപ്പെടുത്തിയ കേരളത്തിലെ പ്രബുദ്ധതയാർന്ന ജനതയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിനന്ദിച്ചു.

നുണപ്രചാരണങ്ങൾ നടത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ഒത്തുചേർന്നു പ്രവർത്തിച്ചത്. ഈ പ്രചാരണങ്ങൾ വിലപ്പോയില്ലെന്നു തെരഞ്ഞെടുപ്പഫലം പുറത്തുവരുമ്പോൾ വ്യക്തമാകും.

നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിളക്കമാർന്ന വിജയം കൈവരിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News