അയ്യപ്പനും ഭൂതഗണങ്ങളും പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കൊപ്പം:പി കെ സജീവ്

ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ്ന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്ശ്രദ്ധേയമാകുന്നു . അയ്യപ്പകോപമെന്ന് പറയാനധികാരം മല അരയര്‍ക്ക് മാത്രമാണെന്നും അയ്യപ്പനും ഭൂതഗണങ്ങളും പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കൊപ്പമാണെന്നും പി.കെ സജീവ് .

രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയ്യപ്പകോപമെന്ന് പറയാനധികാരം മല അരയര്‍ക്ക് മാത്രം. അയ്യപ്പനു വേണ്ടി ജീവിക്കുകയും മരിക്കുകയും അമ്പലം നിര്‍മ്മിക്കുകയും ചെയ്തവരാണവരെന്ന് പി.കെ സജീവ് പറഞ്ഞു. അയ്യപ്പനും ഭൂതഗണങ്ങളും ഒന്നടങ്കം പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കൊപ്പം, എന്നാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റ്.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് വോട്ടെടുപ്പ് ദിവസം ശബരിമല വാദപ്രതിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസം. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. ഇതിന് മറുപടിയായാണ് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ് അയ്യപ്പനും ഭൂതഗണങ്ങളും പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കൊപ്പമാണെന്ന ഫെയ്‌സ് ബുക്ക് കുറിപ്പ് പങ്ക് വെച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here