മൂന്നാംഘട്ടത്തിൽ  അസമിലും ബംഗാളിലും പുതുച്ചേരിയിലും കനത്ത പോളിങ്

മൂന്നാംഘട്ടത്തിൽ  അസമിലും ബംഗാളിലും പുതുച്ചേരിയിലും കനത്ത പോളിങ്. അസമിൽ 81 ശതമാനത്തിന് മുകളിലും ബംഗാളിലും പുതുച്ചേരിയിലും 78 ശതമാനത്തിലധികവും വോട്ട് രേഖപ്പെടുത്തി.

തമിഴ് നാട്ടിൽ 65 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മൂന്നാംഘട്ടതോടെ വോട്ടെടുപ്പ് പൂർത്തിയായി.

10നാണ് ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ്. ആദ്യ രണ്ട് ഘടത്തിലേതു പോലെ അവസാന ഘട്ടത്തിലും അസമിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. 126 സീറ്റുകൾ ഉള്ള അസമിലെ 40 മണ്ഡലങ്ങളിലാണ് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്.

അതേ സമയം ബംഗാളിൽ പലയിടത്തും അക്രമ സംഭവങ്ങളുണ്ടായി. ബി ജെ പി പ്രവർത്തകർ മർദ്ദിച്ചതായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ സുജാത മൊണ്ടാൽ, നിർമ്മൽ മാജി എന്നിവർ പരാതി നൽകി.

എന്നാൽ ബി.ജെ.പി പ്രവർത്തകർ ആരോപണം നിഷേധിച്ചു. തൃണമൂൽ പ്രവർത്തകർ വ്യാപക ബൂത്ത് പിടിത്തം നടത്തിയതായി ബി ജെ പി കുറ്റപ്പെടുത്തി. ഹൗറ ,ഹൂബ്ലി, സൗത്ത്  24 പർഗനാസ് ജില്ലകളി 31 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിൽ വിധിയെഴുതിയത്.

8 ഘട്ടമായി നടക്കുന്ന വോട്ടെടുപ്പന്റെ 4-ാം ഘട്ടം ഏപ്രിൽ 10 ന് നടക്കും ഡിഎംകെ , എ ഐ എ ഡി എം കെ മുന്നണികൾ പ്രധാനമായും ഏറ്റുമുട്ടിയ തമിഴ് നാട്ടിൽ  234 സീറ്റുകളിലേക്കും ഒറ്റഘട്ടമായി  വോട്ടെടുപ്പ് നടന്നു.

കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും പൂർത്തിയായി.ബിജെപി- എൻആർ കോൺഗ്രസ്‌–എഐഎഡിഎംകെ സഖ്യമായി മത്സരിച്ച പുതുച്ചേരിയിൽ കനത്ത
പോളിംഗാണ് രേഖപ്പെടുത്തിയത്.കോൺഗ്രസ്‌ 15 ഇടത്തും ഡിഎംകെ 13 സീറ്റിലും വിസികെയും സിപിഐയും ഓരോ സീറ്റിലുമായിരുന്നു ജനവിധി തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News